സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​ത്: ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി
Friday, March 17, 2023 12:51 AM IST
പ​യ്യാ​വൂ​ർ: അ​ശ​ര​ണ​രേ​യും ആ​ലം​ബ​ഹീ​ന​രേ​യും ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള​വ​രെ​യും സ്വ​ന്തം സു​ഖ​ങ്ങ​ൾ മാ​റ്റി വ​ച്ച് ശു​ശൂ​ഷി​ക്കു​ന്ന സ​ന്യ​സ്ത​രെ അ​വ​ഹേ​ളി​ക്കു​ന്ന ക​ക്കു​ക​ളി നാ​ട​കം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​വ​ശ്യ​പ്പെ​ട്ടു.
ക്രി​സ്തീ​യ സ്ത്രീ​ത്വ​ത്തെ ഏ​തി​ന്‍റെ​യെ​ങ്കി​ലും പേ​രി​ൽ അ​പ​മാ​നി​ക്കാ​മെ​ന്ന ദു​രു​ദ്ദേ​ശം മാ​ത്ര​മാ​ണ് ക​ക്കു​ക​ളി നാ​ട​ക​ത്തി​ൽ അ​ര​ങ്ങേ​റി​യി​രി​ക്കു​ക. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു വ്യ​ക്തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത പ​രി​പാ​വ​ന​മാ​യ ജീ​വി​താ​ന്ത​സാ​ണ് സ​ന്യ​സ്ത ജീ​വി​ത​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പൗ​ളി​ൻ, പ്ര​സി​ഡ​ന്‍റ് ഷീ​ബ തെ​ക്കേ​ട​ത്ത്, മി​നി മം​ഗ​ല​ത്തി​ൽ, ഷാ​ന്‍റി മാ​മൂ​ട്ടി​ൽ, റീ​ന ജോ​സ​ഫ്, മേ​രി​ക്കു​ട്ടി തോ​പ്പു​കാ​ലാ​യി​ൽ, ഡിം​പി​ൾ ജോ​സ്, പ്ര​സ​ന്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.