സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മൂ​ട്ട് കോ​ര്‍​ട്ട് മ​ത്സ​ര​ത്തി​നു തു​ട​ക്ക​മാ​യി
Friday, March 17, 2023 12:51 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ലീ​ഗ് സ്റ്റ​ഡീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​രി​സ്റ്റ​ര്‍ എം.​കെ ന​മ്പ്യാ​ര്‍ ചെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ആ​ദ്യ ദേ​ശീ​യ മൂ​ട്ട് കോ​ര്‍​ട്ട് മ​ത്സ​ര​ത്തി​നു താ​വ​ക്ക​ര കാ​ന്പ​സി​ല്‍ തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10ന് ​പ്ര​ഫ. ജി. ​മോ​ഹ​ന്‍ ഗോ​പാ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്രൊ​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 19 വ​രെ ന​ട​ക്കു​ന്ന മൂ​ട്ട് കോ​ര്‍​ട്ട് മ​ത്സ​ര​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു 100ല്‍ ​പ​രം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.
മൂ​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ല്‍ പു​തു​താ​യി ന​ട​പ്പാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം ഭേ​ദ​ഗ​തി​യു​ടെ വി​ശ​ദ​പ​രി​ശോ​ധ​ന​യാ​ണ് ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ ന​ട​ത്താ​ന്‍ ത​യാ​റാ​വു​ന്ന​ത്.
ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രും സു​പ്രിം​കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​രു​മ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് മ​ത്സ​ര​ത്തി​ന്‍റെ അ​ന്തി​മ വി​ധി​നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത്. ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ട്രോ​ഫി​യും ന​ല്‍​കും. ര​ണ്ടാം​സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ട്രോ​ഫി​യും ല​ഭി​ക്കും.
മ​ത്സ​ര​ത്തി​ലെ മി​ക​ച്ച അ​ഭി​ഭാ​ഷ​ക​നും മി​ക​ച്ച മെ​മ്മോ​റി​യ​ലി​നും 10,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ട്രോ​ഫി​യും ന​ല്‍​കു​മെ​ന്നു വ​കു​പ്പു മേ​ധാ​വി ഡോ. ​ഷീ​നാ ഷു​ക്കൂ​ര്‍, ഡോ. ​കെ. സ​ജി​ന, വി. ​ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.