ചേം​ബ​ർ സ്വ​ർ​ണ​ക്ക​പ്പ് ഏ​ച്ചൂ​ർ ഡ​യ​മ​ണ്ട്‌ പെ​യി​ന്‍റ്സി​ന്
Saturday, March 18, 2023 1:06 AM IST
ക​ണ്ണൂ​ർ: നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് സ്വ​ർ​ണ​ക്ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ച്ചൂ​ർ ഡ​യ​മ​ണ്ട്സ് പെ​യി​ന്‍റ​സ് ജേ​താ​ക്ക​ളാ​യി. പോ​ലീ​സ് ട​ർ​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ ലൂ​ർ​ദ് എ​ഡ്യു​ക്കേ​ഷ​ൻ അ​ക്കാ​ഡ​മി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു​ഗോ​ളു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി മേ​യ​ർ ടി.​ഒ. മോ​ഹ​ന​നും റ​ണ്ണേ​ഴ്സ് അ​പ്പി​നു​ള്ള ട്രോ​ഫി ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​മേ​ഷ് കു​മാ​റും സ​മ്മാ​നി​ച്ചു. സാ​ന്പ​ത്തീ​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ണൂ​ർ റേ​ഞ്ച് എ​സ്പി എം. ​പ്ര​ദീ​പ് കു​മാ​ർ, മാ​സ്റ്റേ​ഴ്സ് വേ​ൾ​ഡ് ക​പ്പ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് പി.​എ​ൻ. ജ​യ​സൂ​ര്യ​ൻ, കേ​ര​ള സ്റ്റേ​റ്റ് സ്മോ​ൾ ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജീ​വ​രാ​ജ​ൻ ന​ന്പ്യാ​ർ, ജേ​ബീ​സ് കോ​ള​ജ് ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​ബാ​ല​ൻ, കാ​ന​ന്നൂ​ർ ഡ്ര​ഗ്സ് സെ​ന്‍റ​ർ എം​ഡി മാ​ത്യു സാ​മു​വ​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ്കു​മാ​ർ, ഓ​ണ​റ​റി സെ​ക്ര​ട്ട​റി സി.​അ​നി​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ സൂ​ര്യ​കാ​ന്ത് മ​ഖേ​ച്ച, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ.​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ട്ര​ഷ​റ​ർ കെ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, ഹ​നീ​ഷ് കെ ​വാ​ണി​യ​ങ്ക​ണ്ടി, ദി​നേ​ശ് ആ​ലി​ങ്ക​ൽ, ഇ.​കെ അ​ജി​ത് കു​മാ​ർ, കെ.​കെ.​പ്ര​ദീ​പ് കു​മാ​ർ, സി.​വാ​സു​ദേ​വ് പൈ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.