വ​ന്യ​ജീ​വി വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം
Sunday, March 19, 2023 1:39 AM IST
ഇ​രി​ട്ടി: ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഫ​ണ്ടും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​ട്ടും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ത്ത മ​നു​ഷ്യ​രെ കു​രു​തി​ക്കു കൊ​ടു​ക്കു​ന്ന വ​ന്യ​ജീ​വി വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് വി​പ്ല​വ ജ​ന​കീ​യ മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​റ്റ​യും മു​ള​യും വ​ന​ത്തി​ന​ക​ത്ത് വ​ച്ചു പി​ടി​പ്പി​ച്ച് ആ​ന​ക​ൾ​ക്ക് കാ​ട്ടി​നു​ള്ളി​ൽ ആ​വ​ശ്യ​ത്തി​ന് തീ​റ്റൊ​യൊ​രു​ക്കി അ​വ​യെ വ​ന​ത്തി​ന​ക​ത്ത് ത​ന്നെ നി​ർ​ത്താ​ൻ പ​ദ്ധ​തി​ക​ളു​ണ്ടാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ത് വേ​ണ്ട രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ത്താ​ണ് ആ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​ൻ കാ​ര​ണം. ജ​ന​ങ്ങ​ളു​ടെ ക്ഷ​മ ബ​ല​ഹീ​ന​ത​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് മേ​ധാ​വി​ക​ള്‍ ക​രു​ത​രു​തെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ലു​കു​മാ​ന്‍ പ​ള്ളി​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.