മ​ണ്ണ്-​ജ​ല സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കി ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Sunday, March 19, 2023 1:40 AM IST
ക​ണി​ച്ചാ​ർ: ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ൻ നാ​ശ​മു​ണ്ടാ​യ​പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ണും ജ​ല​വും സം​ര​ക്ഷി​ക്കാ​ൻ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് മൂ​ന്ന് കോ​ടി വ​ക​യി​രു​ത്തി ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 24 കോ​ടി 98 ല​ക്ഷം വ​ര​വും 24 കോ​ടി 73 ല​ക്ഷം രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ് അ​വ​ത​രി​പ്പി​ച്ചു. ബ​ജ​റ്റ​ിൽ ശാ​സ്ത്രീ​യ ദു​ര​ന്ത​നി​വാ​ര​ണ പ​ദ്ധ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്.

ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ കൃ​ഷി ,മൃ​ഗ സം​ര​ക്ഷ​ണം,ക്ഷീ​ര വി​ക​സ​നം ,തൊ​ഴി​ൽ സം​ര​ഭ​ങ്ങ​ൾ എ​ന്നി​വ​ക്ക് ര​ണ്ട് കോ​ടി 27 ല​ക്ഷം നീ​ക്കി​വ​ച്ചു.​സേ​വ​ന മേ​ഖ​ല​യി​ൽ ആ​രോ​ഗ്യം,വി​ദ്യാ​ഭ്യാ​സം,സാ​മൂ​ഹി​ക ക്ഷേ​മം, ഭ​വ​ന പ​ദ്ധ​തി ,ശു​ചി​ത്വം ,കു​ടി​വെ​ള്ളം എ​ന്നി​വ​ക്കാ​യി നാ​ലു കോ​ടി 30 ല​ക്ഷ​വും.​പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ൽ ര​ണ്ട് കോ​ടി 56 ല​ക്ഷ​വും വ​ക​യി​രു​ത്തി.