ഏ​രു​വേ​ശി ബാ​ങ്ക് ചെ​മ്പേ​രി ടൗ​ണി​ൽ ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കി
Sunday, March 19, 2023 1:41 AM IST
ചെ​മ്പേ​രി: ഏ​രു​വേ​ശി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ത​ണ്ണീ​ർ പ​ന്ത​ൽ ഒ​രു​ക്കി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചെ​മ്പേ​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല​ക്ക് കു​ടി​വെ​ള്ളം ന​ൽ​കി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് എം.​സി. രാ​ജേ​ഷ്, സീ​നി​യ​ർ ക്ലാ​ർ​ക്ക് കെ.​വി. കൃ​ഷ്ണ​ൻ, ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ, ചു​മ​ട്, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.