ട്രെ​യി​ൻ യാ​ത്രി​ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Sunday, March 19, 2023 10:38 PM IST
ക​ണ്ണൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ മ​രി​ച്ചു. ആ​ല​പ്പു​ഴ മ​ങ്കാ​ങ്കു​ഴി സ്വ​ദേ​ശി തു​ണ്ടു​പ​റ​ന്പി​ൽ വീ​ട്ടി​ൽ ക​മ​റു​ദ്ദീ​ന്‍റെ മ​ക​ൻ കെ. ​അ​ജി (51) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ളൂ​രു-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ​പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ അ​ജി ട്രെ​യി​ൻ ത​ല​ശേ​രി​യി​ൽ എ​ത്തു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി​യി​ലെ​ത്തി​യ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ഒ​രു വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.