വാ​യാ​ട്ടു​പ​റ​മ്പ് ഇ​ട​വ​ക ഭ​വ​നപ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന​വും വെ​ഞ്ചിരി​പ്പും ഇ​ന്ന്
Monday, March 20, 2023 1:02 AM IST
വാ​യാ​ട്ടു​പ​റ​മ്പ്: വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ വെ​ഞ്ചിരി​പ്പും താ​ക്കോ​ൽ​ദാ​ന​വും ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കും. ആ​ർ​ച്ച് ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റള​ക്കാ​ട്ട് വെ​ഞ്ചി​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ക്കും.
ത​ളി​പ്പ​റ​മ്പ് ആ​ർ​ഡി​ഒ ഇ.​പി. മേഴ്സി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. തോ​മ​സ് തെ​ങ്ങും​പ​ള്ളി മു​ഖ്യ​പ്രഭാ​ഷ​ണം ന​ട​ത്തും. ദേ​വാ​ല​യ നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി നി​ർ​ധ​ന​ർ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ മൂ​ന്നെ​ണ്ണ ത്തി​ന്‍റെ താ​ക്കോ​ൽ ദാ​ന​മാ​ണ് ഇ​ന്ന് ന​ട​ത്തു​ന്ന​ത്. ഒ​രു വീ​ടി​ന്‍റെ പൂ​ർ​ണ​മാ​യ നി​ർ​മാ​ണം സി​എം​ആ​ർ വി​ല്ല പ്രോ​ജ​ക്ട് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ര്‍ റ​സ്റ്റി​ൻ ചെ​റി​യമു​ക്ക​ട​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.
ബാ​ക്കി വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഇ​ട​വ​കാം​ഗ​ങ്ങ​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളി​ലൂ​ടെ മൂ​ന്നു​മാ​സം കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി നി​ർ​മ​ണം പൂ​ർ​ത്തി​യാ​കു​ന്പോ​ഴേ​ക്കും ഭ​വ​നര​ഹി​ത​രാ​യ കു​ടും​ബം ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് ല​ക്ഷ്യ​മെ​ന്ന് റ​വ. ഡോ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി അ​റി​യി​ച്ചു.