മു​ച്ച​ക്രവാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, March 21, 2023 12:47 AM IST
കേ​ള​കം: കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2022 - 23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ മൂ​ന്നു ല​ക്ഷം രൂ​പ ചെ​ല​വി​ൽ മൂ​ന്നു പേ​ർ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് താ​ക്കോ​ൽ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലേ​ക്കു​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ജീ​വ​ൻ പാ​ലു​മ്മി, തോ​മ​സ് പു​ളി​ക്ക​ക്ക​ണ്ടം, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ല​ക്ഷ്മി​ക്കു​ട്ടി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ​ങ്കേ​ർ​സ് ഇ​ന്‍റീ​രി​യ​ർ ഫ​ർ​ണി​ച്ച​ർ
പൂ​ക്കോ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

കൂ​ത്തു​പ​റ​മ്പ്: ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ വി​ത​ര​ണ രം​ഗ​ത്ത് 74 വ​ർ​ഷ​ത്തി​ലേ​റെ സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള ശ​ങ്കേ​ർ​സ് ഫ​ർ​ണി​ച്ച​റി​ന്‍റെ വി​പു​ലീ​ക​രി​ച്ച നാ​ലാ​മ​ത്തെ ഷോ​റൂം ശ​ങ്കേ​ർ​സ് ഇ​ന്‍റീ​രി​യ​ർ ഫ​ർ​ണി​ച്ച​ർ പൂ​ക്കോ​ട് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കെ.​പി.​മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ വി.​സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ഫ​ർ​ണി​ച്ച​റു​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഉ​ണ്ട്.