ആ​റ​ളം ഫാ​മി​ലു​ള്ള​വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ബ​ളി​പ്പി​ക്കു​ന്നു: പി.​കെ.​കൃ​ഷ്ണ​ദാ​സ്
Tuesday, March 21, 2023 12:47 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ ജ​ന​ങ്ങ​ളെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം പി.​കെ. കൃ​ഷ്ണ​ദാ​സ്. കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ഘു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷം ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​രി​ക്കു​ന്ന എ​ട്ടാ​മ​ത്തെ​യാ​ളാ​ണ് ര​ഘു. ഓ​രോ മ​ര​ണം ന​ട​ക്കു​ന്പോ​ഴും പി​ണ​റാ​യി സ​ർ​ക്കാ​ർ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി ഇ​വി​ടെ​യു​ള്ള​വ​രെ സ​മ​ർ​ഥ​മാ​യി വ​ഞ്ചി​ക്കു​ക​യാ​ണ്. മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​ന്‍റെ വി​ല​പോ​ലും സ​ർ​ക്കാ​ർ ഫാ​മി​ലെ പാ​വ​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്നി​ല്ല. ഫാ​മി​ലെ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ ഇ​വ​ർ ക​റ​വ​പ്പ​ശു​ക്ക​ളാ​ക്കു​ക​യാ​ണ്. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ച് ഇ​തി​ന്‍റെ മ​റ​വി​ൽ തീ​വെ​ട്ടി​ക്കൊ​ള​യാ​ണ് ന​ട​ത്തു​ന്ന​ത്. ആ​റ​ളം ഫാ​മി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഫാ​മി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ആ​ന​മ​തി​ൽ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും പി.​കെ. കൃ​ഷ്ണ​ദാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​ര​ഞ്ജി​ത്ത്, സം​സ്ഥാ​ന സ​മി​തി അം​ഗം വി.​വി. ച​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു ഏ​ള​ക്കു​ഴി, എം.​ആ​ർ. സു​രേ​ഷ്, ആ​ർ എ​സ്എ​സ്വി​ഭാ​ഗ് കാ​ര്യ​കാ​രി സ​ദ​സ്യ​ൻ സ​ജീ​വ​ൻ ആ​റ​ളം, പ്രി​ജേ​ഷ് അ​ളോ​റ, സി.​ര​ജീ​ഷ്, മി​നി ഷൈ​ജു, പ്ര​ശാ​ന്ത​ൻ കു​മ്പ​ത്തി, ബേ​ബി ജോ​സ​ഫ് എ​ന്നി​വ​രും കൃ​ഷ്ണ​ദാ​സി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.