ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് മി​നു​ട്സ് ബു​ക്കി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് ക​ള​ക്ട​ർ​ക്ക് പ​രാ​തി
Tuesday, March 21, 2023 12:48 AM IST
കാ​ർ​ത്തി​ക​പു​രം: എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ സ​മി​തി മി​നു​ട്സ് ബു​ക്കി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്ന് കാ​ണി​ച്ച് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.
2023-24 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി ഭ​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​തെ ഡി​പി​സി അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മി​നു​ട്സി​ൽ എ​ഴു​തി ചേ​ർ​ത്തെ​ന്നാ​ണ് പ​രാ​തി. ഏ​തെ​ങ്കി​ലും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ പോ​ലും ഇ​തു വാ​യി​ച്ചി​ട്ടി​ല്ലെ​ന്നും പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മി​നു​ട്സി​ന്‍റോ ക​ര​ടോ, കോ​പ്പി​യോ ന​ൽ​കി​യി​ല്ല. ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ൽ പ​ല​കാ​ര്യ​ങ്ങ​ളും മി​നു​ട്സ് ബു​ക്കി​ൽ എ​ഴു​തി​ച്ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളാ​യ ടോ​മി കാ​ട​ൻ കാ​വി​ൽ, ടെ​സ്സി ബെ​ന്നി ആ​ലും​മൂ​ട്ടി​ൽ, മി​നി സെ​ബാ​സ്റ്റ്യ​ൻ ഉ​പ്പ​ൻ​മാ​ക്ക​ൽ, ഷൈ​ല​ജ സു​നി​ൽ ന​ടു​പ്പ​റ​ന്പി​ൽ സി​ന്ധു തോ​മ​സ് കു​ല​ക്കോ​ട് എ​ന്നി​വ​രും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സ​രി​ത ജോ​സ്,ബെ​ന്നി മാ​പ്പി​ള കു​ന്നേ​ൽ, ബേ​ബി ന​രി​തൂ​ക്കി​ൽ എ​ന്നി​വ​രും പ​റ​ഞ്ഞു.