വെ​ള്ളം നി​റ​ച്ച വീ​പ്പ​യി​ൽ യു​വ​തി മ​രി​ച്ച നി​ല​യി​ൽ
Tuesday, March 21, 2023 10:13 PM IST
ക​ണ്ണൂ​ർ: യു​വ​തി​യെ താ​മ​സ​സ്ഥ​ല​ത്തെ വെ​ള്ളം നി​റ​ച്ച വീ​പ്പ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ദ്യ​ർ​പീ​ടി​ക​യി​ലെ വാ​ട​ക ക്വാർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന മാ​ധ​വി​പു​ര​ത്ത് ദി​ൽ​ന (39)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​പ്പ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന‌‌​ട​ത്തി. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​രി​ച്ച ദി​ൽ​ന കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.