എ​ക്‌​സൈ​സ് ക​ലാ​കാ​യി​ക​മേ​ള​: കണ്ണൂരിന് ര​ണ്ടാം സ്ഥാ​നം
Wednesday, March 22, 2023 1:09 AM IST
ക​ണ്ണൂ​ർ: എ​റ​ണാ​കു​ള​ത്ത് സ​മാ​പി​ച്ച 18 ാമ​ത് സം​സ്ഥാ​ന എ​ക്‌​സൈ​സ് ക​ലാ​കാ​യി​ക​മേ​ള​യി​ല്‍ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ 88 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ര്‍ ജി​ല്ല ര​ണ്ടാം സ്ഥാ​നം നേ​ടി. 92 പോ​യി​ന്‍റു​ക​ളോ​ടെ പാ​ല​ക്കാ​ട് ജി​ല്ല ഒ​ന്നാം സ്ഥാ​നം നേ​ടി.​എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍. എ​റ​ണാ​കു​ളം സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ല്‍ ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​വി.​ഏ​ലി​യാ​സ് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ക​ണ്ണൂ​രി​ന്‍റെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ വി.​വി.​ഷാ​ജി​യെ ക​ലാ​പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍
ഹ​രി​ത ച​ട്ടം പാ​ലി​ച്ച്

ക​ണ്ണൂ​ർ: ഇ​ത്ത​വ​ണ​ത്തെ റം​സാ​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച് ന​ട​ത്തും. പ്ലാ​സ്റ്റി​ക് ഫ്രീ ​ക​ണ്ണൂ​ര്‍, വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കാ​മ്പ​യി​ന്‍ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ കാ​ര്യ​മാ​യ ഫ​ല​മു​ണ്ടാ​യ​താ​യി ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശ പ്ര​കാ​രം കൃ​ത്യ​മാ​യ സ​മ​യ​ക്ര​മ പ​ട്ടി​ക അ​നു​സ​രി​ച്ചാ​ണ് ന​ട​ത്തു​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.