വ്യ​വ​സാ​യ​ത്തി​നും തൊ​ഴി​ല​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ള്‍​ക്കും ഊ​ന്ന​ലു​മാ​യി ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്
Wednesday, March 22, 2023 1:09 AM IST
ത​ളി​പ്പ​റ​മ്പ്: വ്യ​വ​സാ​യം, തൊ​ഴി​ല​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ള്‍, കാ​ര്‍​ഷി​കം, ക്ഷീ​ര​വി​ക​സ​നം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം തു​ട​ങ്ങി​യ​വ​യ്ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023 - 24 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം ന​ട​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്രേ​മ​ല​ത​യാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.
68 കോ​ടി വ​ര​വും 67 കോ​ടി ചെ​ല​വും 97 ല​ക്ഷം മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. വി​വി​ധ തൊ​ഴി​ല്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി 67 കോ​ടി രൂ​പ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ച​ത്. കാ​ര്‍​ഷി​ക ഉ​ദ്പാ​ദ​ന മേ​ഖ​ല​ക്ക് 43 ല​ക്ഷം, ക്ഷീ​ര​വി​ക​സ​ന​ത്തി​ന് 28 ല​ക്ഷം, ഭി​ന്ന​ശേ​ഷി സ്‌​കോ​ള​ര്‍​ഷി പ്പി​ന് 35 ല​ക്ഷം , സ്ത്രീ ​ക്ഷേ​മ​ത്തി​ന് 67 ല​ക്ഷ​വും ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് മാ​റ്റി​വ​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് യു​ഡി​എ​ഫ് മെ​ംബര്‍ കൊ​യ്യം ജ​നാ​ര്‍​ദ്ദ​ന​ന്‍ പ​റ​ഞ്ഞു.
ശു​ഷ്‌​ക​മാ​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ ചേ​ര്‍​ത്തു പി​ടി​ച്ചു മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും ആ​ല​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട് പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം കൃ​ഷ്ണ​ന്‍, ഷീ​ജ കൈ​പ്ര​ത്ത്, പി.​പി. ഷാ​ജു, എ​ന്‍. നാ​രാ​യ​ണ​ന്‍, ടി. ​ഷീ​ബ, ടി. ​സു​ല​ജ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു.