ക​രാ​റു​കാ​ര​ൻ സ​ത്യ​ഗ്ര​ഹ​ത്തി​ൽ; നാ​ട​ക​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ്
Wednesday, March 22, 2023 1:09 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ എം​എ​ൽ​പി സ്കൂ​ളി​ലെ കെ​ട്ടി​ടം പ​ണി​ത പ​ണം ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​രാ​റു​കാ​ര​നും കു​ടും​ബ​വും സ്‌​കൂ​ളി​ന് മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി. ക​രാ​റു​കാ​ര​ന്‍ വ​ള​ക്കൈ​യി​ലെ ഞാ​റ്റി​യാ​ല്‍ പു​തി​യ​പു​ര​യി​ല്‍ ഉ​മ്മ​റും കു​ടും​ബ​വു​മാ​ണ് വ​ള​ക്കൈ മാ​പ്പി​ള സ്‌​കൂ​ളി​ന് മു​ന്നി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ക​ട​ബാ​ധ്യ​ത​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ക​രാ​റു​കാ​ര​ന്‍റെ നാ​ട​ക​മാ​ണെ​ന്നും സ്ഥാ​പ​ന​ത്തെ ത​ക​ർ​ക്കാ​നു​ള​ള ചി​ല​രു​ടെ ഗൂ​ഡാ​ലോ​ച​ന​യും ഇ​തി​ന് പി​ന്നി​ലു​ണ്ടെ​ന്നും മാ​നേ​ജ്മെ​ന്‍റ്ക​മ്മി​റ്റി ശ്രീ​ക​ണ്ഠ​പു​ര​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​മ്മ​ർ കേ​സ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് സ്കൂ​ൾ സ്കൂ​ൾ മ​നേ​ജ​ർ പി.​പി. ഖാ​ദ​ർ അ​റി​യി​ച്ചു. അ​തു​കൊ​ണ്ട് നി​ല​വി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ല. ഇ​പ്പോ​ഴ​ത്തെ വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. കെ.​പി.​അ​ബ്ദു​ൾ ഖാ​ദ​ർ, എം.​പി. മൊ​യ്തീ​ൻ​കു​ട്ടി, കെ.​ഹാ​മി​ദ്, സാ​മാ സ​ഹ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.