അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യപ്പ് ന​ൽ​കി
Wednesday, March 22, 2023 1:09 AM IST
ഇ​രി​ക്കൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​യി യാ​ത്ര​യ​യപ്പ് സം​ഗ​മം ന​ട​ത്തി. ഇ​രി​ക്കൂ​റി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​സി. ന​സി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.ഇ​രി​ക്കൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ടി. ​സു​നി​ൽ​കു​മാ​ർ, സി. ​ഇ​ബ്രാ​യ​ൻ, ചേ​ടി​ച്ചേ​രി ദേ​ശ​മി​ത്രം യു​പി സ്കൂ​ളി​ലെ കെ. ​ജ​നാ​ർ​ദ്ദ​ന​ൻ, ഇ​രി​ക്കൂ​ർ ക​മാ​ലി​യ മ​ദ്ര​സ എ​യു​പി സ്കൂ​ളി​ലെ ആ​ർ.​കെ. ശൈ​ല​ജ, കെ.​കെ. കു​ഞ്ഞി മാ​യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യപ്പ് ന​ൽ​കി​യ​ത്. വാ​ർ​ഡ്‌ മെ​ംബർ എം.​പി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം എ​ൻ.​കെ.​കെ. മു​ഫീ​ദ, ഇ​രി​ക്കൂ​ർ ബി​ആ​ർ​സി​യി​ലെ സി.​ആ​ർ.​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​എ.​അ​ജ്ഞ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.