മാ​ര്‍​ച്ചും ധ​ര്‍​ണ​യും സംഘടിപ്പിച്ചു
Wednesday, March 22, 2023 1:13 AM IST
ക​ണ്ണൂ​ര്‍: ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​മാ​രു​ടെ വേ​ത​ന കു​ടി​ശി​ക എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും ജോ​ലി ചെ​യ്തി​ട്ട് കൂ​ലി കൊ​ടു​ക്കാ​തി​രി​ക്കു​ന്ന സ​ര്‍​ക്കാ​രി​നും വ​നം വ​കു​പ്പി​നും ഭൂ​ഷ​ണ​മ​ല്ലെ​ന്നും കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു​പോ​ള്‍ പ​റ​ഞ്ഞു.
വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കൊ​ണ്ട് ഫോ​റ​സ്റ്റ് വാ​ച്ച​ര്‍​മാ​ര്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​സ​ത്തി​ല്‍ 26 ദി​വ​സ​ത്തെ വേ​ത​നം ന​ല്‍​കു​ക, വേ​ത​ന​ത്തി​ല്‍ വെ​ട്ടി​കു​റ​വ് വ​രു​ത്തു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, ക​ഴി​ഞ്ഞ ചി​ല മാ​സ​ങ്ങ​ളാ​യി വേ​ത​നം കു​ടി​ശി​ക​യാ​യി​രി​ക്കു​ന്ന മേ​ഖ​ല​യി​ലെ കു​ടി​ശി​ക വേ​ത​നം ന​ല്‍​കു​ക, ഓ​ണ​ക്കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സ് ഇ​നി​യും വി​ത​ര​ണം ചെ​യ്യാ​ന്‍ കാ​ട​ന്‍ ന​ട​പ​ടി അ​വ​സാ​നി​പ്പി​ച്ച് അ​ടി​യ​ന്തി​ര​മാ​യി വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി യു. ​സ​ഹ​ദേ​വ​ന്‍, എം.​ജി. മ​ജും​ദാ​ര്‍, വി.​കെ. ഗം​ഗാ​ധ​ര​ന്‍, ബി​നോ​യി കൊ​ട്ടി​യൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.