കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ആ​റാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം 25ന്
Thursday, March 23, 2023 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​റാ​മ​ത് ബി​രു​ദ​ദാ​ന സ​മ്മേ​ള​നം 25നു ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കും. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഡോ. ​സു​ഭാ​സ് സ​ര്‍​ക്കാ​ര്‍, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ, പാ​ര്‍​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.
2021ലും 2022​ലും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന സ​മ്മേ​ള​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. 1947 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ബി​രു​ദം ഏ​റ്റു​വാ​ങ്ങാ​നു​ള്ള​ത്. ഇ​തി​ല്‍ 1567 വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 82 പേ​ര്‍​ക്ക് ബി​രു​ദ​വും 1732 പേ​ര്‍​ക്ക് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും 57 പേ​ര്‍​ക്ക് പി​എ​ച്ച്ഡി ബി​രു​ദ​വും 54 പേ​ര്‍​ക്ക് പി​ജി ഡി​പ്ലോ​മാ ബി​രു​ദ​വും 22 പേ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍ ഡോ. ​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. എം.​എ​ന്‍. മു​സ്ത​ഫ, ഡീ​ന്‍ അ​ക്കാ​ദ​മി​ക് ഡോ. ​അ​മൃ​ത് ജി ​കു​മാ​ര്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ. ​സു​ജി​ത്ത്, മീ​ഡി​യ ആ​ന്‍​ഡ് പ​ബ്ലി​സി​റ്റി ക​മ്മ​റ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​ടി.​കെ. അ​നീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.