സ്റ്റേ​ഷ​നു​ക​ളി​ലെ കാ​മ​റ​ക​ൾ പോ​ലീ​സി​ന്‍റെ‌ ജോ​ലിസ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ന്നു: ഡി​ഐ​ജി
Thursday, March 23, 2023 12:46 AM IST
ത​ളി​പ്പ​റ​മ്പ്: സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ൾ പോ​ലീ​സു​കാ​രു‌​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നും സം​സാ​രം പോ​ലും റെ​ക്കാ​ർ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന കാ​മ​റ​ക​ൾ സ്വ​കാ​ര്യ​ത​യ്ക്കു പോ​ലും ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ.
കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റ്(​കെ​പി​ഒ​എ) പ്ര​ഥ​മ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ സ​മ്മേ​ള​നം കാ​ഞ്ഞി​ര​ങ്ങാ​ട് ഇ​ന്‍​ഡോ​ര്‍ പാ​ര്‍​ക്കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​ലി ഭാ​ര​വും സ​മ്മ​ർ​ദ​വും സേ​നാം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന​തി​നൊ​പ്പം സേ​ന​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പോ​ലീ​സ് സേ​ന കൂ​ടു​ത​ൽ പ്രൊ​ഫ​ഷ​ണ​ലാ​യി മാ​റേ​ണ്ട​തു​ണ്ട്. പ​ത്തു മ​ണി​ക്കൂ​റി​ലേ​റെ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രാ​ണ് പ​ല​രും. ജോ​ലി​ഭാ​രം തു​ല്യ​മാ​യി വീ​തി​ച്ച് സ​ന്തോ​ഷ​ത്തോ​ടെ ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കാ​ൻ കൂ​ട്ടാ​യ പ്ര​യ​ത്നം ഉ​ണ്ടാ​ക​ണം. നി​ര​വ​ധി പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും വ​ള​രെ ആ​ത്മാ​ർ​ത്ഥ​മാ​യാ​ണ് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഡി​ഐ​ജി പ​റ​ഞ്ഞു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റൂ​റ​ല്‍ ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി എ.​ജെ.​ബാ​ബു, കെ​പി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. പ്ര​ശാ​ന്ത്, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി എം.​പി.​വി​നോ​ദ്, സ്പെ​ഷ​ല്‍​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​വി​നോ​ദ്കു​മാ​ര്‍, പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.