മു​ഖ്യ​മ​ന്ത്രി അനുശോചിച്ചു
Thursday, March 23, 2023 12:47 AM IST
പു​ലി​ക്കു​രു​മ്പ: രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ അ​മ്മ ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത​രി​ച്ച ആ​ലി​ല​ക്കു​ഴി​യി​ൽ അ​ന്ന​മ്മ​യു​ടെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് 12.45ന് ​മ​ട്ട​ന്നൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി 1.45ന് ​പു​ലി​ക്കു​രു​മ്പ​യി​ലെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും അ​മ്മ​യു​ടെ ഫോ​ട്ടോ​യ്ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്തു. മ​റ്റു മ​ക്ക​ളാ​യ സ​ണ്ണി, റീ​ത്ത, സെ​ബാ​സ്റ്റ്യ​ൻ, റെ​ജി, മാ​ത്യു, ജി​മ്മി, ലി​സി, ജോ​സ്, ജൈ​സ​മ്മ, ജോ​ണി, മി​നി, ഷീ​ബ, ധ​ന്യ എ​ന്നി​വ​രെ മു​ഖ്യ​മ​ന്ത്രി ക​ണ്ടു. പു​ലി​ക്കു​രു​മ്പ ഇ​ട​വ​ക വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, മു​ൻ വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, സി​പി​എം നേ​താ​ക്ക​ളാ​യ സാ​ജു ജോ​സ​ഫ്, എം. ​ക​രു​ണാ​ക​ര​ൻ, എം. ​ബാ​ബു​രാ​ജ്, സാ​ജ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.