ജി​ല്ല​യി​ലെ ഏ​ഴ് റോ​ഡു​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി
Thursday, March 23, 2023 12:47 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ ആ​റ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ഏ​ഴ് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന ങ്ങ​ള്‍​ക്ക് 9.65 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. അ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ പ​ഴ​യ എ​ന്‍​എ​ച്ച് വ​ള​പ​ട്ട​ണം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 1.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ ത​ളി​പ്പ​റ​മ്പ് - ഇ​രി​ട്ടി റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ടു​കോ​ടി രൂ​പ​യും അ​നു​വ​ദിച്ചു.
​പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ അ​പ്രോ​ച്ച് റോ​ഡ് പ്ര​വ​ര്‍​ത്ത​ന​ത്തി​ന് 1.50 കോ​ടി.
മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഇ​രി​ക്കൂ​ര്‍ പാ​ലം അ​പ്രോ​ച്ച് റോ​ഡി​ന് 80 ല​ക്ഷം, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ക​രി​ക്കോ​ട്ട​ക്ക​രി ഈ​ന്തും​ക​രി- അ​ങ്ങാ​ടി​ക്ക​ട​വ് വാ​ണി​യ​പ്പാ​റ ര​ണ്ടാം​ക​ട​വ് റോ​ഡി​ന് 75 ല​ക്ഷം, ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ പു​റ​കു​ന്ന്- പേ​രു​ള്‍-​കാ​നാ​യി- ന​രീ​ക്കാം​വ​ള്ളി റോ​ഡി​ന് 2.10 കോ​ടി രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.