ക്ഷേ​മ​വും വി​ക​സ​ന​വും പ​റ​ഞ്ഞ് ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ബ​ജ​റ്റ്
Thursday, March 23, 2023 12:49 AM IST
ക​ണ്ണൂ​ർ: വി​ക​സ​ന​വും ക്ഷേ​മ​വും പ​റ​ഞ്ഞ് ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ൻ ബ​ജ​റ്റ്. ത​യ്യി​ൽ പ്ര​ദേ​ശ​ത്ത് മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വ്യാ​പാ​ര സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നും, കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ പു​തി​യ റോ​ഡു​ക​ൾ ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​നും, നി​ല​വി​ലെ റോ​ഡു​ക​ൾ റീ​ടാ​ർ ചെ​യ്യു​ന്ന​തി​നു​മാ​യി മൊ​ത്തം 30 കോ​ടി രൂ​പ​യും നീ​ക്കി​വ​യ്ക്കു​ന്ന ബ​ജ​റ്റാ​ണ് ഇ​ന്ന​ലെ ഡ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന അ​വ​ത​രി​പ്പി​ച്ച​ത്. തെ​രു​വു​വി​ള​ക്കു​ക​ൾ ത​ക​രാ​റി​ലാ​യാ​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന​ട​ക്കം സാ​ധി​ക്കു​ന്ന സ്മാ​ർ​ട്ട് സ്ട്രീ​റ്റ് ലൈ​റ്റി​നാ​യി 2.5 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.
410,82,34,290 കോ​ടി​രൂ​പ വ​ര​വും 273,65,03,000 കോ​ടി​രൂ​പ ചെ​ല​വും 137,17,31,290 കോ​ടി​രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ജ​ന​ങ്ങ​ളെ ക​ബ​ളി​ക്കു​ന്ന​
ബ​ജ​റ്റ്: എ​ൻ. സു​ക​ന്യ
ജ​ന​ങ്ങ​ളെ ക​ബ​ളി​ക്കു​ന്ന​താ​ണ് ബ​ജ​റ്റെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ എ​ൻ. സു​ക​ന്യ കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ത​വ​ണ അ​വ​ത​രി​പ്പി​ച്ച കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​വ​രു​ടെ പ​രി​ഹാ​സം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 76 പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ൽ 28 എ​ണ്ണം മാ​ത്ര​മാ​ണ് ഭാ​ഗി​ക​മാ​യെ​ങ്കി​ലും ന​ട​പ്പാ​ക്കാ​നാ​യ​തെ​ന്ന് ബ​ജ​റ്റി​നെ എ​തി​ർ​ത്ത് സം​സാ​രി​ക്ക​വെ അ​വ​ർ പ​റ​ഞ്ഞു.
കൂ​ക്കി​വി​ളി​ച്ച്
പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ
കൂ​ക്കി​വി​ളി​ച്ച് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രു​ടെ പ്ര​സം​ഗ​ത്തെ വ​ര​വേ​റ്റ​ത്. ബ​ജ​റ്റി​ലെ കാ​ര്യ​ങ്ങ​ൾ വ​ലി​യ നേ​ട്ട​മാ​യി ഭ​ര​ണാ​നു​കൂ​ലി​ക​ൾ പറഞ്ഞപ്പോൾ ക​ഴി​ഞ്ഞ​കാ​ല പ​ദ്ധ​തി​ക​ൾ ഒ​ന്നും ന​ട​പ്പി​ലാ​ക്കാ​ത്ത പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ബ​ജ​റ്റി​ലെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
ച​ർ​ച്ച​ക​ൾ കൊ​ടു​ന്പി​രി കൊ​ണ്ടെ​ങ്കി​ലും വൈ​സ് ചെ​യ​ർ​മാ​ന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ പ്ര​തി​പ​ക്ഷം കൗ​ൺ​സി​ൽ ഹാ​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു.

പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ ചു​വ​ടെ
ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ള്‍​ക്കു​മാ​യി 15 കോ​ടി.
സ്വാ​ത​ന്ത്ര്യ സു​വ​ര്‍​ണ ജൂ​ബി​ലി സ്മാ​ര​ക​ത്തോ​ട് ചേ​ര്‍​ന്ന് ഫ്രീ​ഡം പാ​ര്‍​ക്ക് - 25 ല​ക്ഷം.
മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗാ​ര്‍​ബേ​ജ് ഫ്രീ ​സി​റ്റി - ഒ​രു കോ​ടി.
ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് മൂ​ന്നു കോ​ടി.
ആ​ര്‍. ശ​ങ്ക​ര്‍ , കെ. ​ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​ര്‍​ക്ക് സ്മാ​ര​കം നി​ര്‍​മി​ക്കു​ന്ന​തി​ന് 10 ല​ക്ഷം.
സാ​നി​റ്റ​റി നാ​പ്കി​ന്‍/ ഡ​യ​പ്പ​ര്‍ ഇ​ന്‍​സി​നേ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് 50 ല​ക്ഷം
ആ​രോ​ഗ്യമേ​ഖ​ല​യ്ക്ക് 1.51 കോ​ടി
ആ​റ്റ​ട​പ്പ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍ - 40 ല​ക്ഷം
മ​ര​ക്കാ​ര്‍​ക​ണ്ടി രാ​ജീ​വ്ഗാ​ന്ധി സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​തി​ന് - 20 ല​ക്ഷം
നീ​ര്‍​ച്ചാ​ലി​ല്‍ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ്- 10 ല​ക്ഷം
സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് - 1.20 കോ​ടി
കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് 70 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി.
ഭ​വ​ന നി​ര്‍​മാ​ണം, പു​ന​രു​ദ്ധാ​ര​ണം - 10.18 കോ​ടി
വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ​ദ്ധ​തി​ക​ള്‍​ക്കാ​യി - 1.32 കോ​ടി
കാ​ര്‍​ഷി​ക മേ​ഖ​ല - 1 .29 കോ​ടി
ശി​ശു​ക്ഷേ​മം-2.11 കോ​ടി
വ​യോ​ജ​ന ക്ഷേ​മം - 95 ല​ക്ഷം
മേ​യ​ര്‍​ഭ​വ​ന്‍ നി​ര്‍​മി​ക്കാ​ൻ ഒ​രു കോ​ടി
സേ​വാ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​ൻ അ​ഞ്ചു​ല​ക്ഷം