86 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം
Thursday, March 23, 2023 12:49 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ 32 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2023-24 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ കൂ​ടി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗീ​ക​രി​ച്ച​തോ​ടെ ആ​കെ 86 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാര​മാ​യി. ഇ​നി ഏ​ഴ് ത​ദ്ദേ​ശ​സ്ഥാ​പ​ന പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​നു​ണ്ട്. മു​ഴു​വ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ ത്തു​ക​ളു​ടെ​യും (71) ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും (11) പ​ദ്ധ​തി​ക​ള്‍ അം​ഗീ​കാ​രം നേ​ടി. നാ​ല് ന​ഗ​ര​സ​ഭ​ക​ളു​ടെ പ​ദ്ധ​തി​ക​ള്‍​ക്കും അം​ഗീ​കാ​ര​മാ​യി. ഇ​നി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ള്‍, കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് അം​ഗീ​ക​രി​ക്കാ​നു​ള്ള​ത്. ഇ​തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, പ​യ്യ​ന്നൂ​ര്‍, കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി പ​ദ്ധ​തി സ​മ​ര്‍​പ്പി​ച്ചു.
ത​ല​ശേ​രി, ത​ളി​പ്പ​റ​മ്പ, പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളും ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നും പ​ദ്ധ​തി സ​മ​ര്‍​പ്പി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.