ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഭൂ​വു​ട​മ​യു​ടെ ഒ​റ്റ​യാ​ൾ സ​മ​രം
Thursday, March 23, 2023 12:49 AM IST
ഇ​രി​ട്ടി: നി​കു​തി അ​ട​ച്ചി​ട്ടും സ്ഥ​ല​ത്തി​ന്‍റെ കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഒ​റ്റ​യാ​ൾ സ​മ​ര​വു​മാ​യി ഭൂ​വു​ട​മ. പ​ടി​യൂ​ർ ക​ല്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ന്ദ​ബാ​ബു എ​ന്ന അ​ന്പ​ത്തി​യ​ഞ്ച്കാ​ര​നാ​ണ് ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ രേ​ഖ​ക​ൾ സ​ഹി​തം സ​മ​രം ന​ട​ത്തി​യ​ത്.
ക​ല്യാ​ട് വി​ല്ലേ​ജി​ലെ ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന് ക​ണ്ടെ​ത്തി​യ 300 ഏ​ക്ക​ർ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ ത​ന്‍റെ പ​തി​ന​ഞ്ച് സെ​ന്‍റി​ന് നി​കു​തി അ​ട​ച്ചി​ട്ടും റ​വ​ന്യു വ​കു​പ്പ് കൈ​വ​ശാ​വ​കാ​ശ രേ​ഖ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. കൈ​വ​ശാ​വ​കാ​ശ രേ​ഖ​യി​ല്ലാ​ത്ത​തു കാ​ര​ണം നി​ല​വി​ലു​ള്ള ബാ​ങ്ക് ലോ​ൺ പു​തു​ക്കാ​നോ ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണെ​ന്ന് ആ​ന​ന്ദ ബാ​ബു പ​റ​ഞ്ഞു. നി​ർ​ദി​ഷ്ട ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ചി​ല ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും രേ​ഖ​ക​ൾ പ്ര​കാ​രം സ്ഥ​ലം ത​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും റ​വ​ന്യു അ​ധി​കൃ​ത​ർ നി​സം​ഗ​ത കാ​ട്ടു​ക​യാ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും നി​ര​വ​ധി ത​വ​ണ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​യ​തെ​ന്നും ആ​ന​ന്ദ ബാ​ബു പ​റ​ഞ്ഞു.
അ​തേ സ​മ​യം സ്ഥ​ലം സം​ബ​ന്ധി​ച്ച ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ എ​ല്ലാം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ആ​ന​ന്ദ​ബാ​ബു​വി​ന്‍റെ സ്ഥ​ലം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.