മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന് 1,162 കോ​​​ടി​​​യു​​​ടെ അ​​​ധി​​​ക ടാ​​​ർ​​​ജറ്റ്
Friday, March 24, 2023 12:50 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: ടാ​​​ക്സ്, ഫീ​​​സ് ഇ​​​ന​​​ത്തി​​​ൽ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് പി​​​രി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട തു​​​ക​​​യു​​​ടെ ടാ​​​ർ​​ജ​​​റ്റ് കൂ​​​ട്ടി സ​​​ർ​​​ക്കാ​​​ർ. ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ളും 1162 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക ടാ​​​ർ​​ജറ്റ് ന​​​ൽ​​​കി. 2022-23 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ടാ​​​ർ​​​ജ​​​റ്റ് 4,138.59 കോ​​​ടി​​​രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റ് പ്ര​​​കാ​​​രം 5,300.71 കോ​​​ടി രൂ​​​പ​​​യാ​​​ണ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ, 1000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​ണു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.
ഈ ​​​തു​​​ക പി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള നി​​​ർ​​​ദേ​​​ശം ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ, റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ, ജോ​​​യി​​​ന്‍റ് റീ​​​ജ​​​ണ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഉ​​​ത്ത​​​ര​​​വാ​​​യി ന​​​ൽ​​​കി. 308.32 കോ​​​ടി രൂ​​​പ ടാ​​​ർ​​​ജറ്റു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യു​​​ടെ പു​​​തി​​​യ ടാ​​​ർ​​ജ​​​റ്റ് 394.89 കോ​​​ടി രൂ​​​പ​​​യാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യ്ക്കാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ടാ​​​ർ​​​ജ​​​റ്റു​​​ള്ള​​​ത്. 457.31 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ടാ​​​ർ​​ജ​​​റ്റ്. ഇ​​​ത് 585.72 കോ​​​ടി രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യ്ക്കാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ്-98.1 കോ​​​ടി രൂ​​​പ​.
മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള പി​​​ഴ​​​യി​​​ന​​​ത്തി​​​ൽ വ​​​ർ​​​ഷം 250 മു​​​ത​​​ൽ 300 കോ​​​ടി രൂ​​​പ വ​​​രെ പി​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​ണു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​പ്പോ​​​ൾ പി​​​രി​​​ക്കു​​​ന്ന​​​ത് 60 - 70 കോ​​​ടി രൂ​​​പ​​​യാ​​​ണ് .പി​​​ഴ​​​യീ​​​ടാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​സി.​​​മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ, ആ​​​ർ​​​ടി​​​ഒ എ​​​ന്നി​​​വ​​​ർ​​​ക്കും ടാ​​​ർ​​ജ​​റ്റ് ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. 2019-ലെ ​​​ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​വ​​​രു​​​ടെ ടാ​​​ർ​​​ജ​​​റ്റ്. അ​​​സി.​​​മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ര​​​ണ്ട് ല​​​ക്ഷം), മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ (ഒ​​​ന്ന​​​ര​​​ല​​​ക്ഷം), ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ (50,0000) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന മാ​​​സ ടാ​​​ർ​​ജ​​​റ്റ്.