പി​താ​വാ​യ​തി​ന് അ​വ​ധി: ഗ്രേ​ഡ് ത​ട​ഞ്ഞ ജീ​വ​ന​ക്കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണം വേ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, March 24, 2023 12:50 AM IST
ക​ണ്ണൂ​ർ: പി​താ​വാ​യ​തി​ന്‍റെ പേ​രി​ലു​ള്ള അ​വ​ധി​യെ​ടു​ത്ത​തി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ന്‍റെ ഗ്രേ​ഡ് ത​ട​ഞ്ഞു​വ​ച്ച ക​ണ്ണൂ​ർ റീ​ജ​ണ​ൽ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.
‌ പ​രാ​തി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ ജീ​വ​ന​ക്കാ​ര​നെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു നാ​ഥ് പൊ​തു​വി​ദ്യാ​ഭ്യ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ര​ണ്ടു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണം.
ക​ണ്ണൂ​ർ റീ​ജണ​ൽ ഓ​ഫീ​സി​ലെ ക്ലാ​ർ​ക്ക് ത​ന്‍റെ ഗ്രേ​ഡി​നു​ള്ള അ​പേ​ക്ഷ​യി​ൽ മ​ന​ഃപൂ​ർ​വം കാ​ല​താ​മ​സം വ​രു​ത്തി​യെ​ന്ന ത​ളി​പ്പ​റ​മ്പ് സ​ർ സ​യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ടി.​ഇ. ഷെ​രീ​ഫ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
പ​രാ​തി​ക്കാ​ര​ൻ പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വി​ൽ പെ​റ്റേ​ണി​റ്റി അ​വ​ധി എ​ടു​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും സ്പ​ഷ്ടീ​ക​ര​ണം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​താ​ണ് ഗ്രേ​ഡ് അ​നു​വ​ദി​ക്കാ​ൻ താ​മ​സി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ധ്യാ​പ​ക​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത് 20 21 ഓ​ഗ​സ്റ്റി​ലാ​ണ്.
എ​ന്നാ​ൽ സ​ർ​ക്കാ​രി​ലേ​ക്ക് ക​ത്തെ​ഴു​തി​യ​ത് 2022 മാ​ർ​ച്ച് 22നാ​ണ്. 2023 ഫെ​ബ്രു​വ​രി 16ന് ​ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ ഹാ​ജ​രാ​യ പ​രാ​തി​ക്കാ​ര​ൻ ത​നി​ക്ക് പ​റ്റേ​ണി​റ്റി അ​വ​ധി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യി പ​റ​ഞ്ഞു.