ജില്ലയിൽ 1600 ക്ഷ​യ​രോ​ഗി​ക​ൾ ; ജാ​ഗ്ര​ത വേ​ണ​ം: ആ​രോ​ഗ്യ വ​കു​പ്പ്
Friday, March 24, 2023 12:52 AM IST
ക​ണ്ണൂ​ർ: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 2022 ലെ ​ക​ണ​ക്കി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ മാ​ത്രം1600 പേ​ർ​ക്ക് ടി​ബി ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ ടി​ബി ഓ​ഫീ​സ​ർ ഡോ. ​ജി. അ​ശ്വി​ൻ. ജി​ല്ല​യി​ൽ ഇ​തേ കാ​ലേ​യ​ള​വി​ൽ ചി​കി​ത്സ തേ​ടി​യ​വ​ർ 1706 പേ​രാ​ണ്. ഓ​രോ ക്ഷ​യ​രോ​ഗി​യെ​യും ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കു​ക മാ​ത്ര​മാ​ണ് ക്ഷ​യ​രോ​ഗ നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള ഏ​ക പോം​വ​ഴി​യെ​ന്നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ 1706 ടി​ബി കേ​സു​ക​ളി​ൽ 32 ശ​ത​മാ​ന​വും പ്ര​മേ​ഹ​രോ​ഗി​ക​ളാ​ണ്. 13 പേ​ർ എ​ച്ച്ഐ​വി ബാ​ധി​ത​രും. ജ​ന​ങ്ങ​ൾ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്നി​ല്ല എ​ന്ന​ത് വ​ലി​യ പോ​രാ​യ്മ​യാ​ണ്. അ​തു​പോ​ലെ​ത​ന്നെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രെ ക്ഷ​യ​രോ​ഗ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​ണെ​ന്ന് ഡോ. ​ജി. അ​ശ്വി​ൻ പ​റ​ഞ്ഞു.
ലോ​ക ക്ഷ​യ​രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. ഐ​എം​എ ഹാ​ളി​ൽ രാ​വി​ലെ 10 ന് ​ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​എം​ഒ ഡോ. ​കെ. നാ​ര​യ​ണ നാ​യ്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഇ​ന്നു രാ​വി​ലെ 6.30 പ​യ്യാ​മ്പ​ലം ബീ​ച്ച് കേ​ന്ദ്രീ​ക​രി​ച്ച് ക്ഷ​യ രോ​ഗ ബോ​ധ​വ​ത്ക​ര​ണ കൂ​ട്ട​യോ​ട്ട​വും സൂം​ബ ഡാ​ൻ​സും സം​ഘ​ടി​പ്പി​ക്കും. ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക​ൾ, സെ​മി​നാ​റു​ക​ൾ, ഫു​ട്ബോ​ൾ മ​ത്സ​രം, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ര​ജ്‌​ന ദി​ൽ​നാ​ഥ്, ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.