ഇ​രി​ട്ടി​യി​ൽ ഡ്രോ​ൺ സ​ർ​വേ തു​ട​ങ്ങി
Friday, March 24, 2023 12:52 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ആ​സ്തി​ക​ളും വി​ഭ​വ​ങ്ങ​ളും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യു​ള്ള ഡ്രോ​ൺ സ​ർ​വേ ആ​രം​ഭി​ച്ചു. ആ​സ്തി ര​ജി​സ്റ്റ​ർ പ​രി​ഷ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം റോ​ഡു​ക​ൾ, ന​ട​പ്പാ​ത, ഓ​വു​ചാ​ൽ, വ​യ​ലു​ക​ൾ, പാ​ല​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ചി​ത്ര​ങ്ങ​ൾ സ​ഹി​തം ഡ്രോ​ൺ സ​ർ​വേ​യി​ലൂ​ടെ ശേ​ഖ​രി​ക്കും.
ഇ​രി​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ പോ​രാ​യ്മ പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​വേ ന​ട​ത്തു​ന്ന​ത്. 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വേ ന​ട​പ്പാ​ക്കു​ന്ന​ത്. മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജ് ഗ്രൗ​ണ്ടി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.​ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സെ​മി​ർ പു​ന്നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​കെ.​ഷൈ​ജു, കെ.​മു​ര​ളി​ധ​ര​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​കേ​ഷ് പാ​ലേ​രി​വീ​ട്ടി​ൽ, എം​ജി.​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷി​ജോ എം.​ജോ​സ​ഫ്, ന​ഗ​ര​സ​ഭ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി.​മോ​ഹ​ന​ൻ, ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഇ.​പി. പ്ര​ണ​വ്,പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​ശ​ര​ൺ​ജി​ത്ത്, സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ് പി.​വി.​അ​ഭി​ഷേ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.