മാ​ലി​ന്യ​മു​ക്ത കേ​ര​ളം: ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Saturday, March 25, 2023 1:03 AM IST
പെ​രു​മ്പ​ട​വ്: മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം-​ആ​രോ​ഗ്യ ജാ​ഗ്ര​താ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ര​മം-​കു​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും അ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി കു​റ്റൂ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ അ​ർ​ധ​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ക​രു​ണാ​ക​ര​ൻ, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.​പി. ര​മേ​ശ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. രാ​ജ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​രി​ത, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ. ​ലേ​ഖ, ഹെ​ൽ​ത്ത് ഇ​സ്പെ​ക്ട​ർ വി.​പി. മോ​ഹ​ന​ൻ, ഹ​രി​ത കേ​ര​ളം ബ്ലോ​ക്ക് ആ​ർ.​പി. അ​രു​ൺ​ലാ​ൽ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ.​കെ. വേ​ണു​ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ, സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.