കോ​ൺ​ഗ്ര​സും യൂത്ത് കോൺഗ്രസും പ്ര​ക​ട​നം ന​ട​ത്തി
Saturday, March 25, 2023 1:03 AM IST
ക​ണ്ണൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ വേ​ട്ട​യാ​ടു​ന്ന കേ​ന്ദ്ര ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യ്ക്കെ​തി​രെ ക​ണ്ണൂ​ർ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​റു​ത്ത തു​ണി കൊ​ണ്ട് വാ​യ​മൂ​ടി​കെ​ട്ടി ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​വി. പു​രു​ഷോ​ത്ത​മ​ൻ നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ​ന്ന് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം എ ​ഐ​സി​സി അം​ഗം വി.​എ.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ടി.​ഒ.​ മോ​ഹ​ന​ൻ, സ​ജീ​വ് മാ​റോ​ളി ,‌എ​ൻ.​പി.​ശ്രീ​ധ​ര​ൻ, കെ.​ പ്ര​മോ​ദ്, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, സി.​ടി.​ സ​ജി​ത്ത്, പി.​ മാ​ധ​വ​ൻ, റ​ഷീ​ദ് ക​വ്വാ​യി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, സി.​വി.​ സ​ന്തോ​ഷ്, ടി. ​ജ​യ​കൃ​ഷ്ണ​ൻ, കൂ​ക്കി​രി രാ​ജേ​ഷ്, ടി.​ ജ​നാ​ർ​ദ്ദ​ന​ൻ, എം.​പി അ​ര​വി​ന്ദാ​ക്ഷ​ൻ, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, സു​ധീ​ഷ് മു​ണ്ടേ​രി, ടി.​കെ.​ അ​ജി​ത്ത്, എം.​കെ.​ വ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ടി​ക്ക​ട​വ്: ത​ടി​ക്ക​ട​വ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ഏ​ത്ത​ക്കാ​ട്ട്, പി.​ജെ. മാ​ത്യു, ജോ​സ് വെ​ട്ടു​ക​ല്ലാം​കു​ഴി, സ​ജി കി​ടാ​ര​ത്തി​ൽ, ജോ​ഷി പൂ​ങ്കു​ടി, ബേ​ബി പു​ത്ത​ൻ​പു​ര, രാ​ജു കൊ​ട്ടാ​ര​ത്തി പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ടു​വി​ൽ: രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്കെ​തി​രാ​യ അ​യോ​ഗ്യ​ത ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ന​ടു​വി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ടു​വി​ൽ ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ഷി ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എം. ​ന​ന്ദ​കി​ഷോ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ജോ ക​ണ്ണേ​ഴ​ത്ത്, ജോ​ബി​ൻ ജോ​സ്, അ​ഖി​ൽ ജോ​സ​ഫ്, മു​ഹ​മ്മ​ദ്‌ സ​ഫ്‌​സാ​ജ്, സി.​ലി​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.