ആർച്ച്ബിഷപ്പിന് പിന്തുണയുമായി റാലി
Saturday, March 25, 2023 1:05 AM IST
പേ​രാ​വൂ​ർ: റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല​യെ​ന്ന് പ്ര​ക​ട​ന പ​ത്രി​ക​യി​ലൂ​ടെ ഉ​റ​പ്പ് ന​ല്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ തു​ട​ർ​ഭ​ര​ണം കി​ട്ടി​യ​പ്പോ​ൾ മി​ണ്ടാ​ട്ട​മി​ല്ലെ​ന്ന് കെ​സി​ബി​സി മു​ക്തി​ശ്രീ സം​സ്ഥാ​ന വ​ക്താ​വ് ഫാ.​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ.
പേ​രാ​വൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേവാ ലയ ക​ർ​ഷ​ക കൂ​ട്ടാ​യ്മ " ക​ർ​ഷ​ക​പു​ത്ര​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് ' അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ.​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഫാ.​ജി​ബി​ൻ പു​ത്ത​ൻ​പു​ര, ഫാ.​ജി​ബി​ൻ മു​ണ്ട​ൻ​കു​ന്നേ​ൽ, സി​സ്റ്റ​ർ ആ​ൻ​സി മാ​ത്യു എ​സ്എ​ച്ച്, ജോ​ജോ കൊ​ട്ടാ​രം​കു​ന്നേ​ൽ, മാ​ത്യു എ​ട​ത്താ​ഴെ, ബി​ജു ക​ദ​ളി​ക്കാ​ട്ടി​ൽ, സ​ണ്ണി പൊ​ട്ട​ങ്ക​ൽ, ഷി​ജോ എ​ട​ത്താ​ഴെ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.