ക​ണ്ടോ​ന്താ​റി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം
Saturday, March 25, 2023 1:05 AM IST
മാ​ത​മം​ഗ​ലം: ക​ണ്ടോ​ന്താ​ർ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. സ്കൂ​ട്ട​ർ യാ​ത്രി​ക​നും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ക​ട​യി​ൽ പാ​ഞ്ഞു​ക​യ​റി​യ കാ​ട്ടു​പ​ന്നി സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.45നാ​ണ് ക​ണ്ടോ​ന്താ​റി​ൽ ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ച്ച സം​ഭ​വം.
ക​ട​ന്ന​പ്പ​ള്ളി പാ​ണ​പ്പു​ഴ ബാ​ങ്ക് പ​റ​വൂ​ർ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​രി ക​ട​ന്ന​പ്പ​ള്ളി പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ ടി.​പി. സ്മി​ത, കു​റ്റൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.
ഇ​തി​നു​ശേ​ഷം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ ഇ.​ടി. പ്ര​കാ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​വ​ന്തി​ക സ്റ്റോ​റി​ലേ​ക്കും കാ​ട്ടു​പ​ന്നി പാ​ഞ്ഞു​ക​യ​റി. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ൾ​ക്കും ഫ​ർ​ണി​ച്ച​റു​ക​ൾ​ക്കും പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഇ​തി​നു​ശേ​ഷം പു​റ​ത്തേ​ക്ക് ഓ​ടി​യ​പ്പോ​ൾ റോ​ഡി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന മ​റ്റൊ​രു സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ത​ട്ടി അ​ദ്ദേ​ഹം തെ​റി​ച്ചു​വീ​ണു പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.