റോ​ഡ് ഉ​പ​രോ​ധി​ച്ച കോ​ണ്‍​ഗ്ര​സു​കാ​ർ​ക്കെ​തി​രേ കേ​സ്
Sunday, March 26, 2023 6:59 AM IST
ത​ളി​പ്പ​റ​മ്പ്: രാ​ഹു​ല്‍​ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് റോ​ഡ് ത​ട​സ​മു​ണ്ടാ​ക്കി പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സ്. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ വി.​ രാ​ഹു​ല്‍, രാ​ഹു​ല്‍ ദാ​മോ​ദ​ര​ന്‍ കൂ​ടാ​തെ ക​ണ്ടാ​ല​റി​യു​ന്ന 13 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ത​ളി​പ്പ​റ​മ്പ് കെ​എ​സ്ഇ​ബി​ക്ക് സ​മീ​പം നാ​ഷ​ണ​ല്‍ ഹൈ​വേ​യി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധം ന​ട​ത്തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ക​യും റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് കേ​സ്.