കള്ള വോട്ടിലൂടെ ഭരണം നിലനിർത്താനുള്ള യുഡിഎഫ് ശ്രമം പൊളിഞ്ഞു: ജ​യ​രാ​ജ​ൻ
Sunday, March 26, 2023 7:02 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: കു​ടി​യേ​റ്റ ജ​ന​ത​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മ​റ്റു ചി​ല​ർ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കി കൊ​ടു​ക്കാ​ൻ നോ​ക്കു​ന്ന​വ​ർ​ക്കു​ള്ള ചു​ട്ട മ​റു​പ​ടി​യാ​ണ് ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ വി​ജ​യ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. കു​ടി​യേ​റ്റ ജ​ന​ത​യെ മു​ഴു​വ​ൻ ബി​ജെ​പി​യി​ലേ​ക്കും യു​ഡി​എ​ഫി​ലേ​ക്കും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണ​മാ​ണി​ത്. ക​ള്ള​വോ​ട്ടി​ലൂ​ടെ ബാ​ങ്ക് ഭ​ര​ണം നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു യു​ഡി​എ​ഫി​ന്‍റെ ശ്ര​മം. അ​ത് പൊ​തു​ജ​ന​ങ്ങ​ളും വോ​ട്ട​ർ​മാ​രും തു​ട​ക്ക​ത്തി​ലേ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന ക​ള്ള​വോ​ട്ടും അ​ട്ടി​മ​റി​യും പ​രാ​ജ​യ​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​ച്ചു വെ​ക്കാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.