ചെ​റു​പു​ഴ ടൗ​ണി​ൽ സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ച ഡി​വൈ​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, March 27, 2023 1:25 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ ടൗ​ണി​ലെ സം​യു​ക്ത ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ച്ചെ​ടി​ക​ളും പു​ൽ​ത്ത​കി​ടി​ക​ൾ കൊ​ണ്ടും സൗ​ന്ദ​ര്യ​വ​ത്ക​രി​ച്ച ചെ​റു​പു​ഴ ടൗ​ണി​ലെ ഡി​വൈ​ഡ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മാ​ന​കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഷാ​ജി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​കൃ​ഷ്ണ​ൻ, സ​ലിം തേ​ക്കാ​ട്ടി​ൽ, ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജോ​ൺ​സ​ൻ പ​റ​മു​ണ്ട, എം.​വി. ശ​ശി, വി​പി​ൻ ഗ്രീ​ൻ പാ​ർ​ക്ക്, ബ്രി​ജി​ത്ത് പ​ന്നി​യാ​നി​ക്ക​ൽ, ര​വി വാ​ഴ​ക്കോ​ട​ൻ, ഷി​ജു ത​ട്ടാ​പ​റ​മ്പി​ൽ, ത​മ്പാ​ൻ പെ​രി​ങ്ങേ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​വൈ​ഡ​ർ നി​ർ​മി​ച്ച അ​ന്നു​മു​ത​ൽ അ​തി​ന്‍റെ പ​രി​പാ​ല​ന​വും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ചെ​റു​പു​ഴ ടൗ​ണി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.