വ​ലി​ച്ചെ​റി​യ​ൽ മു​ക്ത പ​ഞ്ചാ​യ​ത്ത്; ല​ക്ഷ്യ​ത്തി​ലേ​ക്ക് പ​യ്യാ​വൂ​ർ
Monday, March 27, 2023 1:25 AM IST
പ​യ്യാ​വൂ​ർ: വ​ലി​ച്ചെ​റി​യ​ൽ മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തും എ​ത്തു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​യ്യാ​വൂ​ർ ടൗ​ൺ വാ​ർ​ഡു​ക​ളു​ടെ സം​ഘാ​ട​ക സ​മി​തി യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി ലെ ​മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളി​ലും ഏ​പ്രി​ൽ ആ​ദ്യ​വാ​രം ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.
പൊ​തു ഇ​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 30 മി​നി എം​സി എ​ഫു​ക​ളും, ശു​ചീ​ക​ര​ണ സ​ന്ദേ​ശ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക യാ​ണ്.
ഇ​തി​നാ​യി 151 അം​ഗ സം​ഘാ​ട​ക സ​മി​തി​യും രു​പീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ പ്രീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വഹിച്ചു. ശു​ചി​ത​ത്വ മി​ഷ​ൻ ജി​ല്ലാ കോ -​ഓ​ർ​ഡി​നേ​റ്റ​ർ സോ​മ​ശേ​ഖ​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്യാ​മ​പ്ര​സാ​ദ്, ജ​യിം​സ് തു​രു​ത്തേ​ൽ, പ​യ്യാ​വൂ​ർ എ​സ്എ​ച്ച്ഒ ബെ​ന്നി ജോ​സ​ഫ്, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ര​തീ​ഷ് , ര​ജ​നി സു​ന്ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.