അ​ഞ്ചി​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്തം
Monday, March 27, 2023 1:25 AM IST
മ​യ്യി​ൽ: മ​യ്യി​ൽ ഉ​ൾ​പ്പെ​ടെ ത​ളി​പ്പ​റ​മ്പ് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​പി​ടി​ത്തം. പ​ട്ടു​വം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ കൂ​ത്താ​ട്, വെ​ള്ളി​ക്കീ​ൽ റോ​ഡ് ജം​ഗ്ഷ​ൻ, കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ളി​പ്പാ​റ, നെ​ടു​മു​ണ്ട, മ​യ്യി​ൽ ഗോ​പാ​ല​ൻ​പീ​ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.
പ​ട്ടു​വം ഗ​വ. ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​നു സ​മീ​പം കൂ​ത്താ​ട് റോ​ഡി​ലെ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്തെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ലും വെ​ള്ളി​ക്കീ​ൽ റോ​ഡ് ജം​ഗ്ഷ​നി​ലെ ലൂ​ർ​ദ് ന​ഴ്സിം​ഗ് കോ​ള​ജ് കോ​മ്പൗ​ണ്ടി​ലെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്തും തീ​പി​ടി​ച്ചു. കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​ളി​പ്പാ​റ​യി​ലെ അ​ര​യേ​ക്ക​ർ സ്ഥ​ല​ത്തെ കാ​ടി​നും പു​ല്ലി​നും നെ​ടു​മു​ണ്ട തു​മ്പ​ശേ​രി എ​സ്റ്റേ​റ്റി​ലെ ഒ​രേ​ക്ക​ർ റ​ബ​ർ തോ​ട്ട​ത്തി​ലെ അ​ടി​ക്കാ​ടി​നു​മാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​യ്യി​ൽ ഗോ​പാ​ല​ൻ പീ​ടി​ക​യി​ലെ ന​ങ്ക​ല​ത്ത് ഹം​സ​യു​ടെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്തെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ന് തീ​പി​ടി​ച്ചു. ത​ളി​പ്പ​റ​മ്പ് ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​വി. രാ​ജീ​വ​ൻ, സേ​നാം​ഗ​ങ്ങ​ളാ​യ ടി.​വി. ര​ജീ​ഷ് കു​മാ​ർ, ശ്രീ​കാ​ന്ത് പ​വി​ത്ര​ൻ, അ​വി​നേ​ഷ്, ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രാ​ണു നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ തീ​യ​ണ​ച്ച​ത്.