സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
Monday, March 27, 2023 1:25 AM IST
മ​ട്ട​ന്നൂ​ർ: സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് ഉണ്ടായ അ​പ​ക​ടത്തിൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മ​ട്ട​ന്നൂ​ർ -ഇ​രി​ട്ടി റോ​ഡി​ൽ മ​ത്സ്യ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ട്ട​ന്നൂ​രി​ൽ നി​ന്നും ഇ​രി​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഹ​രി​ശ്രീ ബ​സ് ഇ​രി​ട്ടി​യി​ൽ നി​ന്ന് ചാ​ലോ​ട് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
എ​തി​ർ ദി​ശ​യി​ൽ നി​ന്നു വ​ന്ന ബ​സി​ന്‍റെ പി​റ​കു വ​ശ​ത്തെ ട​യ​ർ സ്കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു കൂ​ടി ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ തി​ല്ല​ങ്കേ​രി വാ​ഴ​ക്കാ​ൽ സ്വ​ദേ​ശി ര​ജീ​ഷ് റോ​ഡ​രു​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. ര​ജീ​ഷ് മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

സം​വാ​ദ സ​ദ​സ് ന​ട​ത്തി

ചു​ഴ​ലി: വി​ജ്ഞാ​ന പോ​ഷി​ണി വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​വും കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ചു​ഴ​ലി യൂ​ണി​റ്റും സം​യു​ക്ത​മാ​യി "ബ്ര​ഹ്മ​പു​രം ഉ​യ​ർ​ത്തു​ന്ന മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും " എ​ന്ന വി​ഷ​യ​ത്തി​ൽ സം​വാ​ദ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ടി.​വി.​ഒ സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. എ​ൻ.​കെ.​ഗോ​വി​ന്ദ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ശോ​ഭ​ന, കെ.​കെ. ഭാ​സ്ക​ര​ൻ, പി.​പി.​വി. പ്ര​ഭാ​ക​ര​ൻ, പി. ​ജ​യ​രാ​ജ​ൻ, പി.​ഹ​രീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.