ആ​ർ​ച്ച്ബി​ഷ​പ്പി​ന് ഐ​ക്യ​ദാ​ർ​ഢ്യം
Monday, March 27, 2023 1:25 AM IST
നെ​ല്ലി​ക്കു​റ്റി: ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നിക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​കെ​സി​സി നെ​ല്ലി​ക്കു​റ്റി ഇ​ട​വ​ക യൂ​ണി​റ്റ് നെ​ല്ലി​ക്കു​റ്റി ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.
ഇ​ട​വ​ക​യി​ലെ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക സ​മൂ​ഹ​വും പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ഒ​ലി​യ്ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​കെ​സി​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണി മ​ലേ​ക്കു​ടി​യി​ൽ, ക​ർ​ഷ​ക പ്ര​തി​നി​ധി ജോ​സ് അ​ഗ​സ്റ്റി​ൻ പു​ളി​യ്ക്ക​ക്കു​ന്നേ​ൽ, ബാ​ബു പു​ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​ടി​യാ​ൻ​മ​ല: ത​ല​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​ലും കെ.​ടി.​ജ​ലീ​ൽ എം​എ​ൽ​എ ന​ട​ത്തി​യ അ​വ​ഹേ​ള​ന പ്ര​സ്താ​വ​ന​യി​ലും പ്ര​തി​ഷേധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് കു​ടി​യാ​ന്മ​ല യൂ​ണി​റ്റ് ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ന​ട​ത്തി.
കു​ടി​യാ​ന്മ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് പ​തി​യോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു മ​ണ്ഡ​പ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​മ്മി ആ​യി​ത്ത​മ​റ്റം, സ​ണ്ണി വാ​ഴ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജു കാ​രി​യ്ക്ക​ൽ, ഏ​ബ്ര​ഹാം കു​ള​ത്തി​ങ്ക​ൽ, റോ​യ് ചെ​മ്മ​ഴി​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നെ​ല്ലി​ക്കാം​പൊ​യി​ൽ: ത​ല​ശേ​രി അതിരൂപത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക് ഐ​ക്യ​ദാ​ർ​ഢ്യം പ്രഖ്യാപിച്ച് മ​ല​യോ​ര​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്തി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ച്ചു. മു​ക്തി​ശ്രീ സം​സ്ഥാ​ന​വ​ക്താ​വ് ഫാ. ​ചാ​ക്കോ കു​ടി​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചാ​ക്കോ​ച്ച​ൻ കാ​രാ​മ​യി​ൽ, ഫാ. ​തോ​മ​സ് വ​ട്ടേ​ക്കാ​ട്ടേ​ൽ, അ​ബി​ൻ വ​ട​ക്കേ​ക​ര, ഷീ​ജ വേ​ല​നാ​നി​ക്ക​ൽ, അ​ച്ചാ​മ്മ കു​ന്നേ​ൽ, ഷൈ​നി മു​ണ്ട​ക്കാ​മ​റ്റം, ജോ​യ്‌​സ് കാ​രാ​മ​യി​ൽ, സി​സ്റ്റ​ർ ലി​ജി സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.