കണ്ണൂര്‍: കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്സിന്റെ നവീകരിച്ച കണ്ണൂര്‍ ഷോറൂമിന്റെ ഉദ്ഘാടനം തലശേരി അതിരൂപത ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ സാന്നിധ്യത്തില്‍ ഷീബ റപ്പായിയും റപ്പായി കല്ലറയ്ക്കലും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്സില്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 27 വരെ പര്‍ച്ചേയ്സ് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബംപര്‍ സമ്മാനമായി ഒരുലക്ഷം രൂപയുടെ സ്വര്‍ണ സമ്മാനവും എല്ലാ പര്‍ച്ചേയ്സുകള്‍ക്കും ഉറപ്പായ സമ്മാനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക പാക്കേജുകളും ലഭ്യമാണ്.
പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ കൗതുകവും ഉള്‍പ്പെടുത്തി അതിവിപുലമായ ആഭരണ ശേഖരം ഒരുക്കിയിരിക്കുന്ന മെഗാഷോറൂമില് ലോകോത്തര ഡിസൈനുകള്‍, പഴമയുടെ പാരമ്പര്യവും പുതുമയുടെ പ്രൗഢിയും തുളുമ്പുന്ന കാശുമാല, പാലയ്ക്ക മാല, നാഗപട താലി, കരിമണി മാല, പൂത്താലി, ഇളക്ക താലി തുടങ്ങിയ ആഭരണങ്ങളുടെ വിപുലമായ ശ്രേണിയാണു ഒരുക്കിയിട്ടുള്ളത്. കൂടാതെ അമൂല്യങ്ങളായ പ്രെഷ്യസ് സ്റ്റോണുകളോടുകൂടിയ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവും മെഗാഷോറൂമില് ലഭ്യമാണ്.
കുറഞ്ഞ വിലയില്‍ പരിശുദ്ധ സ്വര്‍ണം നല്കുന്ന മഹാറാണിയില്‍ മൂന്നുഗ്രാം മുതല്‍ വളകള്‍, രണ്ടു ഗ്രാം മുതല്‍ മാലകള്‍, 0.5 ഗ്രാം മുതല്‍ സ്റ്റഡുകള്‍, നാലുഗ്രാം മുതല്‍ പാദസരങ്ങളും ലഭിക്കും. അഞ്ചുപവൻ മുതല്‍ 500 പവന് വരെയുള്ള വിവാഹാഭരണ സെറ്റുകള്‍ ഒരുക്കിയിരിക്കുന്ന മഹാറാണിയില്‍ ഉപഭോക്താക്കളുടെ ബഡ്ജറ്റിനനുസരിച്ച് ആഭരണങ്ങള്‍ ഇഷ്ടാനുസരണം വാങ്ങാന്‍ സാധിക്കുന്നു. 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ ലൈറ്റ്വെയ്റ്റ് 18 കാരറ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ബുക്ക് ചെയ്യാന്‍ അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവും സ്വര്‍ണ സമ്പാദ്യ പദ്ധതികളും ലഭ്യമാണ്. വിപണിയിലെ ഏറ്റവും മികച്ച റീസെയില്‍ വിലയില്‍ ഏത് ജ്വല്ലറിയില്‍നിന്നും വാങ്ങിയ സ്വര്‍ണവും മഹാറാണിയുടെ "ഓള്‍ഡ് ഗോള്‍ഡ് എക്സ്ചേഞ്ചിലൂടെ' മാറ്റി പുതിയ 916 സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.
ഫാക്ടറിയില്‍ നിര്‍മിക്കുന്ന സ്വര്‍ണം നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ നല്കുന്ന മഹാറാണിയുടെ കണ്ണൂര്‍, തലശേരി, തൃശൂര്‍ ഷോറൂമുകളില്‍ കേരള ഡിസൈനുകള്‍, ചെട്ടിനാട്, കോൽക്കൊത്ത, ഇറ്റാലിയന്‍ തുടങ്ങിയ ഏതു ഡിസൈനുകളും ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ലഭ്യമാക്കുന്നു. കൂടാതെ അമൂല്യമായ വജ്രാഭരണ ശേഖരവും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
മികച്ച കസ്റ്റമര്‍ സര്‍വീസും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കി വിശാലമാക്കിയ മെഗാഷോറൂം കണ്ണൂരിലെ മറ്റു ജ്വല്ലറി ഗ്രൂപ്പുകളില്‍ നിന്നും മഹാറാണിയെ വ്യത്യസ്തമാക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കണ്ണൂര്‍: 0497 2701705, തലശേരി : 0490 2323955 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.