പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല ഉ​പേ​ക്ഷി​ച്ചു
Tuesday, March 28, 2023 1:21 AM IST
ക​ണ്ണൂ​ര്‍: പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല വ​രു​ന്ന​തി​നെ​തി​രെ സി​പി​എം പാ​ര്‍​ട്ടി ഗ്രാ​മ​ത്തി​ലു​യ​ര്‍​ന്ന പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല ഉ​പേ​ക്ഷി​ച്ചു. പാ​ർ​ട്ടി ഗ്രാ​മ​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല വ​രു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഏ​റെ പ്ര​തി​ഷേ​ധം രൂ​പ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പാ​ര്‍​ട്ടി ജ​ന​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല ഇ​വി​ടെ സ്ഥാ​പി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​നം. സി​പി​എം ജി​ല്ലാ​നേ​തൃ​ത്വ​വും പെ​രി​ങ്ങോം ഏ​രി​യാ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് കു​റെ ദി​വ​സ​ങ്ങ​ളാ​യി ജ​ന​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യി​രു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. പെ​രി​ങ്ങോം-​വ​യ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പെ​രി​ന്ത​ട്ട കാ​വി​ന്‍​മു​ഖ​ത്തു​നി​ന്നും പെ​രി​ന്ത​ട്ട സൗ​ത്ത് സ്‌​കൂ​ളി​ലേ​ക്കു​ള്ള റോ​ഡി​ന​രി​കി​ലാ​യി പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ന്നി​രു​ന്ന​ത്. ഇ​തി​നെ​തി​രെ പ​രി​സ​ര​വാ​സി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് വി​ശ​ദ​മാ​യ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.