യു​വാ​വ് ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, March 28, 2023 10:26 PM IST
ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗൂ​ഡ​ല്ലൂ​ർ സ്വ​ദേ​ശി ഹ​രീ​ഷി(36)​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​കെ​ജി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​മാ​യി ക​ണ്ണൂ​രി​ൽ സു​ഹൃ​ത്തി​നൊ​പ്പം ഇ​ന്‍റീ​രി​യ​ർ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം സു​ഹൃ​ത്തി​നൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ ഹ​രീ​ഷ് എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​തു​ക്കോ​ത്ത് ഒ​രു ക‌​ട​യി​ൽ വ​ച്ച് ഹ​രീ​ഷു​മാ​യി അ​വി​ടെ​യു​ള്ള​വ​ർ വാ​ക്ക് ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും ന​ട​ന്നി​രു​ന്നു. ഇ​തി​ൽ ഹ​രീ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്നു. ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.