മ​ധ്യ​വേ​ന​ൽ അ​വ​ധി: കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്
Wednesday, March 29, 2023 12:58 AM IST
ക​ണ്ണൂ​ർ: മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കാ​നി​രി​ക്കെ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്. അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​ത്. പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കും മ​റ്റും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ പി​ടി​എ​ക്കും സ്കൂ​ൾ മു​ഖ്യ​ധ്യാ​പ​ക​ർ​ക്കും പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ആ​ഹ്ലാ​ദ പ്ര​ക​ട​നം അ​തി​രു​ക​ട​ക്കു​മ്പോ​ൾ അ​ക്ര​മ സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണി​ത്. പ്ല​സ്ടു പ​രീ​ക്ഷ ഇ​ന്ന​ലെ ക​ഴി​ഞ്ഞു എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്നും തീ​രും.
പ്ല​സ്ടു ജേ​ർ​ണ​ലി​സം പ​രീ​ക്ഷ മാ​ത്ര​മാ​ണ് ക​ഴി​യാ​നു​ള്ള​ത്. അ​ത് 30 ന് ​ന​ട​ക്കും.​നി​ല​വി​ൽ സ്കൂ​ളു​ക​ളി​ൽ പ​ട​ക്കം പൊ​ട്ടി​ച്ചും ക​ള​ർ വാ​രി​യെ​റി​ഞ്ഞും മ​റ്റും ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത കൂ​ട്ടു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടാ​നും പോ​ലീ​സ് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​വ​ധി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കു​ട്ടി​ക​ൾ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, അ​വ​ധി​ക്കാ​ല​ത്തെ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.