ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ കു​രി​ശു​മ​ല​ക​യ​റ്റം 31ന് ​ഏ​ഴി​മ​ല​യി​ല്‍
Wednesday, March 29, 2023 12:58 AM IST
പ​യ്യ​ന്നൂ​ര്‍: നാ​ല്‍​പ്പ​താം വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 31ന് ​ഏ​ഴി​മ​ല ലൂ​ര്‍​ദ്മാ​താ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ണ്ണൂ​ര്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​രി​ശു​മ​ല ക​യ​റ്റം ന​ട​ക്കും. ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​രി​ശു​മ​ല​ക​യ​റ്റം. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് മ​ല​യ​ടി​വാ​ര​മാ​യ കു​രി​ശു​മു​ക്കി​ലെ ക​പ്പേ​ള​യി​ല്‍ നി​ന്ന് മൊ​ന്ത​നാ​രി ന​ഗ​റി​ലെ ഗ്രോ​ട്ടോ​യി​ലേ​ക്കു​ള്ള കു​രി​ശു​മ​ല ക​യ​റ്റം ആ​രം​ഭി​ക്കും.
മ​ല​മു​ക​ളി​ലേ​ക്കു​ള്ള വീ​ഥി​ക​ളി​ലൂ​ടെ കാ​ല്‍​വ​രി​യി​ലെ പീ​ഢാ​സ​ഹ​ന സ്മ​ര​ണ​ക​ളു​മാ​യി ന​ട​ത്തു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് ക​ണ്ണൂ​ര്‍ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും. തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പാ​ത​യോ​ര​ത്തെ 14 കു​രി​ശു​ക​ള്‍​ക്കു മു​ന്നി​ലൂ​ടെ​യാ​ണ് യേ​ശു​വി​ന്‍റെ പീ​ഡാ​സ​ഹ​നം സ്മ​രി​ച്ചു​കൊ​ണ്ടു​ള്ള കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തു​ന്ന​ത്. ഈ​സ്റ്റ​റി​നു​ള്ള ഒ​രു​ക്ക​മാ​യി ക്രൈ​സ്ത​വ ലോ​കം ത​പ​സു​കാ​ലം ആ​ച​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ വി​ശു​ദ്ധ​വാ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി വ​രു​ന്ന വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ല്‍​പ്പ​താം വെ​ള്ളി​യാ​യി ആ​ച​രി​ക്കു​ന്ന​ത്.