പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, March 29, 2023 1:00 AM IST
ചെ​റു​പു​ഴ: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്കെ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ പോ​സ്റ്റ് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ച് ന​ട​ത്തി. ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ന്നാ​ണ് പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങോം ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​വി. ത​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​ഡി. അ​ഗ​സ്റ്റ്യ​ൻ, ആ​ർ.​കെ. പ​ദ്മ​നാ​ഭ​ൻ, അ​ന്ന​മ്മ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ അ​ട്ട​മ​റി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് തി​രു​ത്തു​ക, ക​ർ​ഷ​ക തൊ​ഴി​ലാ​ളി പെ​ൻ​ഷ​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഹി​തം അ​നു​വ​ദി​ക്കു​ക, കേ​ന്ദ്രം കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്.