ആസാം സ്വദേശി താമസ സ്ഥലത്ത് മരിച്ച നിലയിൽ
1282155
Wednesday, March 29, 2023 10:42 PM IST
മട്ടന്നൂർ: ഇതര സംസ്ഥാന തൊഴിലാളിയെ വെള്ളപ്പറമ്പിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി ദജ്ബൂറാ (27) ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചുകിടന്നതായിരുന്നു.
ഇന്നലെ രാവിലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ താമസ സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ട ദജ്ബൂറിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും, അതിനിടെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. വെള്ളപ്പറമ്പിലെ റോഡ് കോൺക്രീറ്റ് മിക്സിംഗ് യൂണിറ്റിലെ ജീവനക്കാരനാണ് ദജ്ബൂർ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബംഗളൂരുവിൽ എത്തിക്കുന്ന മൃതദേഹം വിമാനമാർഗം നാട്ടിലെത്തിക്കും.