നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, March 30, 2023 12:51 AM IST
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പി​ൽ​നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി. സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ റോ​യ​ൽ പേ​പ്പ​ർ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച ര​ണ്ടു ട​ണ്ണോ​ളം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പീ​ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ഗോ​ഡൗ​ൺ പൂ​ട്ടി സീ​ൽ ചെ​യ്തു. സ്ഥാ​പ​ന ഉ​ട​മ​യ്ക്കെ​തി​രേ 10,000 രൂ​പ പി​ഴ​യും ചു​മ​ത്തി.