കെ​ട്ടി​ട നി​കു​തി പി​രി​വ് നൂ​റു ശ​ത​മാ​ന​മാ​ക്കാ​ൻ ആ​ർ​ആ​ർ നോ​ട്ടീ​സ് ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് ന‌​ട​പ​ടി വി​വാ​ദ​ത്തി​ൽ
Thursday, March 30, 2023 12:52 AM IST
പ​ഴ​യ​ങ്ങാ​ടി: മാ​ർ​ച്ച് 31ന് ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​നി​രി​ക്കെ പ​ഞ്ചാ​യ​ത്തി​ലെ കെ​ട്ടി​ട നി​കു​തി പി​രി​വ് നൂ​റു ശ​ത​മാ​ന​മാ​ക്കാ​ൻ മാ‌​ടാ​യി പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ റ​വ​ന്യു റി​ക്ക​വ​റി നോ​ട്ടീ​സ് ന​ൽ​കി​യ​ത് വി​വാ​ദ​മാ​കു​ന്നു.

ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം അ​ട​യ്ക്കാ​നു​ള്ള നി​കു​തി നി​ശ്ചി​ത തീ​യ​തി​ക്കു​ള്ളി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മാ​ത്രം സ്വീ​ക​രി​ക്കേ​ണ്ട റ​വ​ന്യു റി​ക്ക​വ​റി നോ​ട്ടീ​സാ​ണ് സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ നി​കു​തി പി​രി​വി​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടു​ട​മ​യ്ക്ക് ന​ൽ​കി​യ​ത്. നി​കു​തി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​മാ​സം ആ​ദ്യം മു​ത​ലേ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യു റി​ക്ക​വ​റി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ൾ മാ​ർ​ച്ച് 31ന​കം നി​കു​തി പ​ഞ്ചാ​യ​ത്തി​ൽ അ​ട​ച്ചോ​ളാ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പറയുന്നു.