വ​യോ​ധി​ക​യു​ടെ സ്വ​ർ​ണമാ​ല ക​വ​ർ​ന്നു
Thursday, March 30, 2023 12:52 AM IST
മ​ട്ട​ന്നൂ​ർ: വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജ​നെ​യെ​ത്തി​യ യു​വാ​വ് റി​ട്ട. അ​ധ്യാ​പി​ക​യു​ടെ അ​ഞ്ചു പ​വ​ന്‍റെ സ്വ​ർ​ണ മാ​ല ക​വ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ ചാ​ലോ​ട് - ഇ​രി​ക്കൂ​ർ റോ​ഡി​ൽ ട​വ​ർ സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ട​വ​ർ സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ ഉ​ഷ​സി​ൽ റി​ട്ട. അ​ധ്യാ​പി​ക സി. ​ദേ​വി (77)യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. വീ​ടി​നു മു​ന്നി​ലെ ഗേ​റ്റി​ന് സ​മീ​പ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ദേ​വി​യു​ടെ അ​ടു​ത്തേ​ക്ക് കൂ​ത്തു​പ​റ​മ്പി​ലേ​ക്ക് പോ​ക​ണ്ട വ​ഴി ഏ​താ​ണെ​ന്ന് ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് ദേ​വി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.