കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Friday, March 31, 2023 10:29 PM IST
ഇ​രി​ട്ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ വ​യോ​ധി​ക മ​രി​ച്ചു. എ​ട​ക്കാ​നം പാ​ലാ​പ​റ​മ്പി​ലെ പു​തി​യ വീ​ട്ടി​ൽ കാ​ർ​ത്യാ​യ​നി (65) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ദ്യം ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ചു. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി പ​രേ​ത​നാ​യ കെ. ​അ​പ്പ​നാ​യ​ർ-​ല​ക്ഷ്മി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, സ​തി. ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം ചാ​വ​ശേ​രി​പ​റ​മ്പ് ന​ഗ​ര​സ​ഭ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.